ഹരിപ്പാട്, പള്ളിപ്പാട് ക്ഷേത്രത്തിലെ ഗാനമേളക്കിടയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ.പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ സഹോദരന്മാർ അടക്കം മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തിലാണ് നടപടി. പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയിൽ അനി (പ്രേംജിത്ത്), പള്ളിപ്പാട് വടക്കേക്കര കിഴക്ക് ചെമ്പടി വടക്കതിൽ സുധീഷ് എന്നിവരാണ് പിടിയിലായത്.തിങ്കളാഴ്ച രാത്രി 9 ന് ആയിരുന്നു സംഭവം. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു സഹോദരൻ സജീവ്, ശ്രീകുമാർ എന്നിവർക്കാണ് കുത്തേറ്റത്.ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.യുവാക്കൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദ്ദേശാനുസരണം ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വിഎസ്, സബ് ഇൻസ്പെക്ടർ ശ്രീകുമാരക്കുറുപ്പ്, എ എസ് ഐ നിസാർ, സീനിയർ സിപിഒ സുരേഷ്, സിപിഒ മാരായ നിഷാദ്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
