ഇടുക്കി: ഇന്നലെ രാത്രി 10:00 മണിയോടെയാണ് വീട്ടുടമസ്ഥൻ മൃതദേഹം കാണുന്നത്.ഫോൺ വിളിച്ചിട്ട് എടുക്കാതെവന്നതോടെയാണ്അബ്ദുൽസലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചത്. തുടർന്ന് ഇയാൾ വീട്ടിലെത്തി നോക്കുമ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ അബ്ദുൽസലാമിനെ കാണുന്നത്. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയേത്തിയത്. ഹൃദയസ്തംഭനമാണ്മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.












































































