അയ്യപ്പഭക്ത സംഗമം ഭക്തരെ ഇറക്കി പ്രതിരോധിക്കുമെന്ന് കുമ്മനം രാജശേഖരൻ. മന്ത്രിക്ക് ഭക്തജന സമ്മേളനം വിളിച്ച് കൂട്ടാൻ അധികാരമില്ല. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിക്ക് ഭക്തരുടെ സമ്മേളനം വിളിച്ച് ചേർക്കാൻ എന്ത് അവകാശം.?
അയ്യപ്പ ഭക്തർക്ക് എതിരെ കള്ള കേസ് രജിസ്റ്റർ ചെയ്തവരാണ് ഈ സർക്കാർ. ഭക്ത സംഗമത്തെ രാഷ്ട്രീയമായി മുതലെടുപ്പിന് ശ്രമിക്കുന്നു. ശിവൻകുട്ടിയോട് പറയാൻ ഉള്ളത് ഇത് കേരളമാണ് എന്നാണ്. സ്റ്റാലിനെ ക്ഷണിക്കാൻ വാസവൻ പോയത് എന്തിനാണെന്നും കുമ്മനം.