ആശ്വിനമാസത്തിലെ വെളുത്തപക്ഷ അഷ്ടമി സന്ധ്യയ്ക്കു വരുന്ന ദിവസമാണു പൂജവയ്പ്. ഇന്നു വൈകിട്ട് 4.34 ന് അഷ്ടമി ആരംഭിക്കും. അതുകൊണ്ട് ഇന്നു സന്ധ്യയ്ക്കു പൂജവയ്പ്.
നാളെ ദുർഗാഷ്ടമി. ബുധനാഴ്ച മഹാനവമി. ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിലെ പുസ്തക പൂജയ്ക്ക് ശേഷം വ്യാഴാഴ്ച വിദ്യാരംഭം.
പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ഇന്നു വൈകിട്ട് 6.30നു സരസ്വതി മണ്ഡപത്തിൽ പൂജവയ്ക്കും. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്ന് 3.30നു ഘോഷയാത്ര ആരംഭിക്കും.
5.30നു പരുത്തുംപാറ കവലയിൽ സംഗമിക്കും. ഇവിടെ നിന്നു സരസ്വതീമണ്ഡപത്തിലേക്ക് ഗ്രന്ഥഘോഷയാത്ര നടക്കും.