കാസർകോട്: കാസർകോട് നീലേശ്വരത്ത് പെട്രോൾ പമ്പിൽ വൻ മോഷണം. കുട കൊണ്ട് മുഖം മറച്ചെത്തിയാണ് പ്രതി മോഷണം നടത്തിയത്. ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പമ്പിൻ്റെ ഉടമ വ്യക്തമാക്കിയത്. അതേസമയം മോഷണം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂർ ഉളിക്കൽ സ്വദേശി കുരുവി സഞ്ജുവാണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.