കേരളാ സ്റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.
കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
ഹർജിക്കാർ സമീപിച്ചാൽ ഉടൻ കേൾക്കണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശവും നൽകി.