ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് മലിംഗ അറിയിച്ചു.
ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നും നേരത്തെ വിരമിച്ച മലിംഗ ട്വന്റി-20 യില്‍ തുടര്‍ന്നിരുന്നു.
ലോകകപ്പ് അടുത്തിരിക്കെയാണ് ട്വന്റി-20യിൽനിന്നും വിമരമിക്കുകയാണെന്ന് 38 കാരനായ താരം പ്രഖ്യാപിച്ചിരിക്കുന്നത്.
2011 ലാണ് മലിംഗ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. 2019 ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു.
ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച മലിംഗ യുവ താരങ്ങൾക്ക് തന്റെ അനുഭവ സമ്പത്ത് പകർന്നുനൽകുമെന്നും ട്വീറ്റ് ചെയ്തു.