അനധികൃതമായി വോട്ടർ പട്ടിക യിൽ ഇടംപിടിച്ചവരെ ഒഴിവാക്കുന്നതിനായി രാജ്യമൊട്ടാകെ വോട്ടർപട്ടിക പരിഷ്കരിക്കാനുള്ള നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ അവസാനത്തെ പരിഷ്‌കരണത്തിനുശേഷമു ള്ള വോട്ടർപട്ടിക പുറത്തിറക്കിത്തുടങ്ങി. അടുത്തമാസത്തോടെ സംസ്ഥാനങ്ങളിലുടനീളം വോട്ടർപട്ടികയിൽ മാറ്റംവരുത്താനുള്ള സംവിധാനങ്ങൾ പ്രാദേശികമായി ഏർപ്പെടുത്തും. ബംഗ്ലാദേശ്, മ്യാൻമാർ കുടിയേറ്റക്കാർ ആധാർ കാർഡുണ്ടാക്കി വോട്ടർപട്ടികയിൽ കടന്നുകൂടുന്നെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ബിഹാറിൽ വോട്ടർപട്ടിക പരിഷ്‌കരിക്കുന്ന തെര ഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക നടപടി തടയി ല്ലെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാജ്യമൊട്ടാകെ ഈ രീതിയിൽ പരിഷ്കരണം നടപ്പാക്കാനുള്ള കമ്മീഷന്റെ നീക്കം. ആസാം, കേരളം, പുതു ച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങ ളിൽ അടുത്തവർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപ് പരിഷ്‌കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.