താമരശ്ശേരി ചുരത്തിൽ ഇന്ന് രാത്രി 11 മുതൽ ഗതാഗത നിരോധനം എന്ന് ജില്ലാ കളക്ടർ. ഇൻഡസ്ട്രിയൽ ഫിൽട്ടർ ഇന്റർ ചേംബർ വഹിക്കുന്ന എച്ച് ജിബി ഗൂൺസ് ട്രക്കുകൾ താമരശ്ശേരി ചുരം വഴി പോകുന്നതിനാൽ ആണ് ഇന്ന് വാഹനങ്ങൾ നിരോധിക്കുന്നത്. ട്രക്കുകൾ ചുരം വഴി വയനാട്ടിലൂടെ കർണാടകയിലെ നഞ്ചൻകോട് പോകാൻ അനുമതി നൽകിയതിനാൽ ഇന്ന് രാത്രി 11 മണി മുതൽ അടിവാരം മുതൽ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ പ്രസ്തുത സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദൽ മാർഗ്ഗം സ്വീകരിക്കേണ്ടതാണ്.
