55 യാത്രക്കാരെ മറന്ന് വിമാനം പറന്നുയർന്ന സംഭവത്തിൽ ഗോ ഫസ്റ്റ് എയർലൈനിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ.യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതിലും ഏകോപനത്തിലും വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. ഒന്നിലധികം കാര്യങ്ങളിൽ എയർലൈനിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. നേരത്തെ ഗോ ഫസ്റ്റ് എയർലൈനിനോട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ റിപ്പോർട്ട് തേടിയിരുന്നു.യാത്രക്കാരെ മറന്ന് പറന്നുയർന്ന വിഷയത്തിൽ ഗോ ഫസ്റ്റ് എയർലൈൻസ് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. വിമാനത്തിൽ കയറാനാകാതിരുന്ന യാത്രക്കാർക്ക് ഇന്ത്യയിലെവിടേക്കും യാത്ര ചെയ്യാൻ ഒരു സൗജന്യ ടിക്കറ്റും കമ്പനി ഓഫർ ചെയ്തിരുന്നു.
