പ്രശസ്ത കഥകളി നടൻ കലാമണ്ഡലം രാമകൃഷ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. കഥകളി വേഷത്തിനുള്ള
കലാമണ്ഡലം പുരസ്‌കാരം ഉള്‍പ്പടെ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ കഥകളി വേഷം അദ്ധ്യാപകനുമായിരുന്നു.
സീതാസ്വയംവരത്തിലെ പരശുരാമ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
കുടമാളൂര്‍ കരുണാകരന്‍ നായര്‍, കുടമാളൂര്‍ കുഞ്ചുപ്പിള്ള, വാഴേങ്കട കുഞ്ചു നായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരുടെ കീഴില്‍ കഥകളി അഭ്യസിച്ചിട്ടുള്ള അദ്ദേഹം കേരളത്തിലും പുറത്തുമായി നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
സംസ്‌കാരം ഇന്ന് മൂന്നിന് ചങ്ങനാശ്ശേരി കോട്ടമുറിയിലുള്ള വസതിയില്‍.












































































