തൃശ്ശൂർ: കുതിരാൻ ദേശീയപാതയിലെ വിള്ളൽ സർവീസ് റോഡ് നിലനിർത്തി പാർശ്വഭിത്തി ബലപ്പെടുത്തും. പാർശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട എൻഎച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിർമ്മാണത്തിൽ കരാർ കമ്പനിക്കും എൻഎച്ച്എഐക്കും ഗുരുതര വീഴ്ച ഉണ്ടായതായി യോഗം വിലയിരുത്തി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാതയിലെ വിള്ളലിന് ഒരു മാസത്തിനുള്ളിൽ ശാസ്ത്രീയ പരിഹാരം കാണാനുള്ള തീരുമാനമാണ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്.
