തിരുവനന്തപുരം: പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് ക്യാമ്പിലെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിതുര മീനാങ്കൽ സ്വദേശിയാണ് ആനന്ദ്. രണ്ട് ദിവസം മുമ്പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മൃതദേഹം പേരൂർക്കട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.