ജനുവരി 5 മുതൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. സ്ഥിരം നിരീക്ഷണത്തിനായി ആർട്ടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കേക്കോട്ടയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ അനധികൃതമായി പാർക്കിംഗ് നടത്തുന്നതിൽ കെഎസ്ആർടിസി ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു പുറമേ റൂട്ട് പെർമിറ്റ് ലംഘിച്ചു സർവീസ് നടത്തുന്നതിലും പരാതിയുണ്ട്. ജനുവരി 5 മുതൽ സ്വകാര്യ ബസ്സുകളെ നിരീക്ഷിക്കാൻ സ്ഥിരം ആർട്ടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ കിഴക്കേക്കോട്ടയിൽ നിയോഗിക്കാനാണ് തീരുമാനം.
