ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ബാർ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിൽ. ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് സർക്കാർ തീരുമാനമെടുത്തത്. ബാർ തൊഴിലാളികൾ തുടർച്ചയായി മണിക്കൂറുകൾ തൊഴിലെടുക്കേണ്ടി വരുന്നുവെന്നും ഹർജിയിൽ പറയുന്നു.
ഭരണാനുകൂല സംഘടനയായ സിഐടിയു ആണ് പൊതുതാൽപര്യ ഹർജി നൽകിയത്.












































































