എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയതു പോലെ പ്ലസ്ടു ഫലവും ലഭ്യമാകും.പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂർണമായി ഒഴിവാക്കാനും, വിദ്യാർഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ 'നമ്മുടെ കേരളം' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.ആപ്പില്‍ വണ്‍ ടൈം രജിസ്ട്രേഷൻ (One-Time Registration) പൂർത്തിയാക്കി പ്രവേശിക്കുക. ആപ്പിലെ 'സേവനങ്ങള്‍' വിഭാഗത്തിലുള്ള 'Plus Two Results' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
രജിസ്റ്റർ നമ്പറും ജനന തീയതിയും നല്‍കിയാല്‍ പരീക്ഷാഫലം ഉടൻ തന്നെ സ്ക്രീനില്‍ ലഭ്യമാകും.











































































