സഭാധ്യക്ഷനായിരുന്ന , കാലം ചെയ്ത ഡോ .ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നവതി സ്മാരകമായാണ് സമുച്ചയം .
3 നിലകളോടു കൂടിയ സമുച്ചയത്തിൽ സഭാ ഓഫിസും സഭയുടെ ഇതര പ്രസ്ഥാനങ്ങളുടെ ഓഫിസുകളുമാണ് ഉണ്ടാകുക.
ഡോ . തിയഡോഷ്യസ് മാർ ത്തോമ്മാ മെത്രാപ്പൊലീത്ത ശിലാസ്ഥാപനം നിർവഹിച്ചു . ഡോ.യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻമെത്രാപ്പൊലീത്ത , ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത , തോമസ് മാർ തിമോത്തിയോസ് , ഡോ .ഏബ്രഹാം മാർ പൗലോസ് , ഡോ .മാത്യൂസ് മാർ മക്കാറിയോ സ് ,ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് , ഡോ.തോമസ് മാർ തീത്തോസ് , തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ എന്നിവർ സംബന്ധിച്ചു . സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് പ്രസംഗിച്ചു .