മകരവിളക്കിനോട് അനുബന്ധിച്ച് കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച നന്ദ ഗോവിന്ദം ഭജൻസ് സാന്ദ്രാനന്ദം ആസ്വദിച്ച് ജനസാഗരം.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 4.30 വരെ പെയ്ത മഴയ്ക്ക് ശേഷം ക്ഷേത്രമൈതാനിയിലേക്ക് ആയിരക്കണക്കിന് സംഗീതാസ്വാദകർ ഒഴുകിയെത്തി.
6 മണിയോടെ ക്ഷേത്ര മൈതാനം ഭജൻസ് ആരാധകരെ കൊണ്ടു നിറഞ്ഞു. വൈകിട്ട് 6.30 ന് മന്ത്രി വി എൻ വാസവൻ , മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ, കൗൺസിലർമാരായ റ്റി എൻ ഹരികുമാർ, സുശീല ഗോപകുമാർ, എസ്. ഗോപകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് റ്റി സി രാമാനുജം തുടങ്ങിയവർ ചേർന്ന് തിരിതെളിയിച്ചു ഉത്ഘാടനം നിർവ്വഹിച്ചു.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ്, ഭാരത് ഹോസ്പിറ്റൽ സിഇഒ ഡോ. വിനോദ് വിശ്വനാഥൻ, കല്യാൺ സിൽക്സ് കോട്ടയം റീജിയണൽ ഹെഡ് കെ മുകുന്ദൻ എന്നിവർ നന്ദഗോവിന്ദം ടീം അംഗങ്ങളെ ആദരിച്ചു.
ഏഷ്യാനെറ്റ് എച്ച് ആർ ആൻ്റ് ഐ ആർ ഹെഡ് ഡി. രവീന്ദ്രനാഥ്, എസിവി ഹെഡ് സലിൽ തോമസ്, ചീഫ് ടെക്നിക്കൽ ഓഫീസർ കെ പി സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.
തുടർന്ന് കോട്ടയം നിവാസികൾ കാത്തിരുന്ന ഭക്തി സംഗീതവർഷത്തിന് തുടക്കം.
കൂടെ പാടിയും, താളമടിച്ചും, മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ചും അവർ ഭജൻസ് സംഘത്തിനൊപ്പം ചേർന്നു. ആസ്വാദകർ ആവശ്യപ്പെട്ട രാധതൻ പ്രേമത്തോടാണോ കൃഷ്ണാ ... ഞാൻ പാടും ഗീതത്തോടാണോ... എന്ന ഗാനവും ആലപിച്ച് 9.30 ഓടെ പ്രോഗ്രാം അവസാനിക്കും വരെ ആസ്വാദകവൃന്ദം തങ്ങളുടെ ഇരിപ്പിടങ്ങളിൽ തുടന്നു.
2001 മുതൽ ശ്രീദുർഗ ഭജന സമിതി എന്ന പേരിൽ പ്രവർത്തനമാരംഭിച്ച നന്ദഗോവിന്ദം ഭജൻസ് ആറുമാനൂർ വടക്കനാട്ട് കൊട്ടാരത്തിൽ ശ്രീദുർഗ ഭഗവതിക്ഷേത്രത്തിൽ സപ്താഹയജ്‌ഞത്തിന്റെ വേദിയിൽ വച്ചാണ് നിലവിലുള്ള പേരു സ്വീകരിക്കുന്നത്. ഹരി രാജാണ് പേരിട്ടത്. ക്ഷേത്രങ്ങളിൽ 'സാന്ദ്രാനന്ദം' എന്ന പേരിലാണ് ഭജൻസ് അവതരിപ്പിക്കുന്നത്. മറ്റു പൊതുവേദികളിൽ 'ഭജൻ കണക്ട്' എന്നാണ് പേര്. സർക്കാർ ഉദ്യോഗസ്ഥർ മുതൽ ഗൾഫിലും കാനഡയിലും ജോലി ചെയ്യുന്നവർ വരെ സംഘത്തിലുണ്ട്. ആർ.ഹരിരാജ്, നവീൻ മോഹൻ, ഇ.പി.ഉണ്ണി കൃഷ്ണൻ (മൂവരും ഇറഞ്ഞാൽ), പ്രവീൺ ആനന്ദ് (പാറമ്പുഴ), ശ്രീലാൽ വേണു (ളാക്കാട്ടൂർ)
മനുമോഹൻ (പള്ളിക്കത്തോട്), അഭിജിത്ത് രാധാകൃഷ്ണൻ, ഹരികൃഷ്ണൻ (തിരുവഞ്ചൂർ), ഹരി കൃഷ്ണൻ (മാന്നാർ).
പിന്നണിയിൽ : വിഷ്ണു തിരുവഞ്ചൂർ (മൃദംഗം), ജയകൃ ഷ്ണൻ മീനടം, അഖിൽ കുമാ രനല്ലൂർ (വയലിൻ), സിദ്ധാർഥ് ശങ്കർ തിരുവഞ്ചൂർ, ശ്രീദർശൻ തൃശൂർ (കീബോർഡ്), രാജേഷ് ജയൻ, തിരുവനന്തപുരം (ഹാർമോണിയം), വിപിൻ കൃഷ്ണ വൈക്കം (റിഥം പാഡ്), അപ്പു ശരവണ തിരുവഞ്ചൂർ : (ഡോലക്).
എന്നിവരാണ് ടീം അംഗങ്ങൾ.














































































