ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടൻ്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
ചാർളി എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചാർളിയിലെ 'ഡേവിഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്‌ണൻ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്‌ത ഫാഷൻ ഫോട്ടോഗ്രാഫർ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുമുണ്ട്.
ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളിൽ നിരവധി ക്ലാസുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന 'പിക്‌സൽ വില്ലേജ്' എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. രാധാകൃഷ്ണൻ ചക്യാട്ടിൻ്റെ വേർപാടിന്റെ വിവരം 'പിക്സൽ വില്ലേജും' ഔദ്യോഗികമായി പങ്കുവെച്ചു.