ബ്രഹ്മപുരത്തെ സി ബി ജി പ്ലാന്റ് പദ്ധതി യഥാർഥ്യമായത് അമിത് ഷായുടെ ഇടപെടലിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബി പി സി എൽ പദ്ധതിയിലേക്ക് കടന്നു വന്നത് കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെയാണ്. അമിത് ഷാ തൃശ്ശൂരിൽ വന്നപ്പോൾ ആണ് ഇടപെടൽ ഉണ്ടായത്. അത് മറക്കരുത്. അമിത് ഷാക്ക് നന്ദിയെന്നും സുരേഷ് ഗോപി.
134 പ്ലാന്റ്റുകൾ ഇന്ത്യയിൽ ആകെ കമ്മീഷൻ ചെയ്തു കഴിഞ്ഞു.
എം ബി രാജേഷിന് കേന്ദ്ര ഇടപെടൽ അറിയില്ല
അമിത് ഷാ യ്ക്ക് കൂടി നന്ദി പറയേണ്ടത് മലയാളി എന്ന നിലയിൽ എന്റെ കർത്തവ്യം.
രാഷ്ട്രീയ ദുഷ്ടലാക്ക് കൊണ്ട് പലരും കേന്ദ്ര ശ്രമത്തെ അവഗണിക്കുകയാണെന്നും സുരേഷ് ഗോപി. ബ്രഹ്മപുരം പദ്ധതി സംബന്ധിച്ച യാഥാർത്ഥ്യം ജനങ്ങൾക്ക് അറിയാമെന്ന് മന്ത്രി എം ബി രാജേഷ്.
ഇതൊക്കെ ആര് ചെയ്തത് എന്ന് ജനങ്ങൾക്ക് അറിയാം. ഞങ്ങൾക്ക് കൈയ്യടി ചോദിച്ച് വാങ്ങിക്കേണ്ട ആവശ്യം ഇല്ല. ഞങ്ങൾക്ക് കിട്ടുന്നത് പ്രവർത്തിമൂലമുള്ള കൈയ്യടിയാണെന്നും മാലിന്യ സംസ്കരണ രംഗത്തെ നേട്ടങ്ങൾ എണ്ണി പറഞ്ഞു മന്ത്രി ചൂണ്ടിക്കാട്ടി.














































































