അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് ലേലം നടക്കുക.
ഇന്ത്യൻ താരങ്ങള്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പിക്കുവാന്‍ വേണ്ടി ഇക്കുറി വലിയ നിബന്ധനയാണ് കൊണ്ടുവന്നിരിക്കുന്നത്. വിദേശ താരങ്ങള്‍ക്ക് പരമാവധി 18 കോടിയേ മുടക്കാന്‍ സാധിക്കൂ എന്നാണ് പ്രധാന വ്യവസ്ഥ. കാരണം വിവിധ ഫ്രാഞ്ചൈസികള്‍ താരങ്ങളെ റീട്ടെയ്ന്‍ ചെയ്തിരിക്കുന്ന ഏറ്റവും വലിയ തുകയ്‌ക്ക് സമാനമായേ വിദേശ താരത്തെ ലേലം വിളിക്കാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് 18 കോടിയായി നിജപ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ തുക വിളിച്ചാല്‍ തന്നെ 18 കോടിയില്‍ കവിയുന്ന തുക ബിസിസിയിലേക്ക് വരവ് വയ്‌ക്കും. താരങ്ങള്‍ക്ക് 18 കോടിയേ ലഭിക്കൂ. എന്നാല്‍ ഫ്രാഞ്ചൈസിയുടെ കണക്കില്‍ അവര്‍ ലേലത്തിനായി മുടക്കിയ മുഴുവന്‍ തുകയും കണക്കാക്കും. പിന്നെ ബാക്കിയുള്ള തുകയ്‌ക്കേ അവര്‍ക്ക് ലേലം പിടിക്കാനാകൂ. ഇതാണ് മിനി ലേലത്തിന്റെ തത്ത്വം.














































































