1951 ജൂലൈ 31-ന് ആന്ധ്രാപ്രദേശിലെ ശ്രീകാംകുളത്ത് ജനിച്ചു. സത്യം ബാബു ദീക്ഷിതലു എന്നായിരുന്നു യഥാർത്ഥ നാമം. ബിസിനസ്സ് കുടുംബമായിരുന്നു ശരത് ബാബുവിന്റേത്. പഠനത്തിനു ശേഷം ബിസിനസ്സ് ഏറ്റെടുത്തു നടത്താനായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ സിനിമയോട് തോന്നിയ താത്പര്യം ശരത് ബാബുവിനെ ഒരു അഭിനേതാവാക്കി.
1973-ൽ രാമരാജ്യം എന്ന തെലുങ്കു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. 1978-ൽ നിഴൽ നിജമാകിറത് എന്ന തമിഴ് സിനിമയിലെ ശരത് ബാബുവിന്റെ വേഷം അദ്ദേഹത്തിന്റെഅഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി.
1979ൽ ശരപഞ്ജരം എന്ന സിനിമയിലൂടെയാണ് ശരത് ബാബു മലയാളത്തിലെത്തുന്നത്. തുടർന്ന് പത്തിലധികം മലയാള സിനിമകളിൽ അഭിനയിച്ചു.
ശരത് ബാബു കൂടുതലും അഭിനയിച്ചത് തമിഴ് സിനിമകളിലാണ്. നൂറിലധികം തമിഴ് ചിത്രങ്ങളിലും, എൺപതിലധികം തെലുങ്ക് സിനിമകളിലും ഇരുപതോളം കന്നഡ ചിത്രങ്ങളിലും ചില ഹിന്ദി സിനിമകളിലും അഭിനയിച്ചു.














































































