കണ്ണൂർ എഴുത്തുകാരൻ വി.എസ് അനിൽകുമാറിന്റെ വീടിനു മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിനു മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാർ ആയിരുന്നു.
പ്രഫ. എം.എൻ. വിജയന്റെ മകനാണ് വി.എസ്. അനിൽകുമാർ. എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ്. ഇന്ന് രാവിലെയാണ് വീടിനു മുന്നിൽ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണൻ്റെ പുസ്‌തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്. വി കുഞ്ഞികൃഷ്‌ണൻ്റെ പുസ്‌തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളില്ലെന്നാണ് അനിൽകുമാർ പറയുന്നത്.













































































