ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം നാളെ നടക്കും. ക്രൊയേഷ്യയും മൊറോക്കോയും തമ്മിലാണ് മത്സരം. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ മൊറോക്കോയും ക്രൊയേഷ്യയും തുല്യശക്തികളാണ്. ടൂർണമെന്റിൽ ഒരു തോൽവി മാത്രം. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. അവസാന മത്സരവും വിജയിച്ച് മടങ്ങുകയാകും രണ്ട് ടീമിൻ്റെയും ലക്ഷ്യം.















































































