ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എന്നെ നോക്കി പായും തോട്ട'. പല പ്രശ്‌നങ്ങളള്‍ മൂലം റിലീസ് ചെയ്യാതിരുന്ന ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നു. പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു. പുതിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും.

ഗൗതം വാസുദേവ് മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. പി. മദന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ശശികുമാര്‍, സുനൈന, റാണാ ദഗ്ഗുബതി, സതീഷ് കൃഷ്ണന്‍, ജഗന്‍, സന്തോഷ് കൃഷ്ണ, ഗൗതം വാസുദേവ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.