ഗോവയില്‍ വെച്ച് നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പെയ്സിന്റെ പാര്‍ട്ടി പ്രവേശം.
വെള്ളിയാഴ്ചയാണ് പെയ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി മമത ബാനര്‍ജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ''ലിയാണ്ടര്‍ പെയ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്. അതിയായ സന്തോഷത്തിലാണ് ഞാന്‍. അവന് എന്റെ ഇളയ സഹോദരനാണ്. സ്പോര്‍ട്സ്,യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലം മുതല്‍ക്ക് തന്നെ പെയ്സിനെ അടുത്തറിയാം. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു'' മമത പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി പ്രചാരണവുമായാണ് മമത കഴിഞ്ഞ ദിവസം ഗോവയിലെത്തിയത്.