കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിൻ്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റൺവേ അടച്ചിടുക. ഈ പശ്ചാത്തലത്തിലാണ് പകൽ സമയങ്ങളിലെ ഷെഡ്യൂളുകൾ പുനക്രമീകരിക്കുന്നത്. പുനക്രമീകരണം സംബന്ധിച്ച വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂർ ഡയറക്ടർ അറിയിച്ചിരിക്കുന്നത്. നിലവിൽ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് ഈ സമയത്തുള്ളത്.