രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത് പ്രതിപക്ഷം നിയമസഭാ സ്പീക്കറെ അറിയിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് മാറ്റിയതും അറിയിക്കും. ഇതോടെ രാഹുലിന് സഭയില്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കേണ്ടിവരും
നിയമസഭയിൽ വരുന്ന കാര്യത്തിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം എടുക്കുന്നത്. എം എൽ എയെ നിയമപരമായി വിലക്കാൻ ആകില്ലെന്നും നേതൃത്വത്തിന് അറിയാം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കും.
പോലീസിനെതിരായ വലിയ ആക്ഷേപങ്ങൾ ചർച്ചയാകുന്ന സമയത്താണ് ഈ നീക്കം. കോൺഗ്രസ് ദേശീയ നേതൃത്വവുമായും മുന്നണിയിലെ മുതിർന്ന നേതാക്കളുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തും. രാഹുലിനെ സസ്പെൻഡ് ചെയ്തതും പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്പീക്കർക്ക് നൽകുന്ന കത്തിൽ പരാമർശിക്കും. രാഹുൽ സഭയിലേക്ക് വരികയാണെങ്കിൽ അദ്ദേഹത്തെ പ്രത്യേക ബ്ലോക്കായി ഇരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്പീക്കർ തീരുമാനമെടുക്കും.