ഇന്ത്യ-ന്യൂസിലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്പൂരിൽ.റായ്‌പൂരില്‍ ഉച്ചയ്‌ക്ക് 1:30 നാണ് കളി തുടങ്ങുക.രണ്ടാം പോരാട്ടത്തിൽ ജയം നേടി പരമ്പര ഉറപ്പിക്കാനാകും രോഹിത് ശർമയുടെയും, ടീമിൻ്റെയും ലക്ഷ്യം.ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ പൊരുതി നേടിയ ജയത്തോടെ 1-0 ന് മുന്നിലാണ്.അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയം നേടി ഒപ്പമെത്താനാകും കിവിപ്പടയുടെയും ശ്രമം.പരമ്പര കൈവിട്ടാല്‍ ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും കിവീസിന് നഷ്‌ടമാകുമെന്നതിനാല്‍ ഇന്ന് തീപാറും പോരാട്ടം ഉറപ്പ്.ഇന്ത്യൻ ടീമിൽ ഇന്ന് കാര്യമായ മാറ്റത്തിന് സാധ്യതയില്ല.ബാറ്റർമാരുടെ പ്രകടനം തന്നെയാകും ഇന്നും നിർണായകമാവുക.ഒന്നാം ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയടിച്ച ശുഭ്‌മാന്‍ ഗില്ലിനൊപ്പം ക്യാപ്‌റ്റന്‍ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരും മികവിലേക്കുയർന്നാല്‍ റായ്‌പൂരിലും റണ്‍ ഒഴുകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
