പാലാ ബസ് സ്റ്റാൻഡിനുള്ളിലെ റിവർവ്യൂ റോഡിൽ മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം.ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്.രാവിലെ 8:30 ഓടെ പാലാ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ നിന്നും ബസിലേക്ക് കയറാൻ റോഡ് മുറിച്ചു കടക്കുമ്പോൾ മിനി ലോറി വന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ അന്നമ്മയുടെ തലയിലൂടെ അതേ വാഹനത്തിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.അന്നമ്മ തൽക്ഷണം മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
