മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ പോലീസ് റിപ്പോർട്ട് സ്വീകരിക്കുന്നതിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പോലീസ് റിപ്പോർട്ട് കോടതി അംഗീകരിക്കരുത് എന്നായിരുന്നു ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരനായ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്. സജി ചെറിയാനെതിരായ കേസിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്.
