ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിന് സമീപം പ്രാദേശിത സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടി വെയ്പ്പ് ഉണ്ടായത്. ക്ലബില്‍ ഡൊണാള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ ഒന്നിലേറെ തവണ വെടി വെയ്പ്പ് ഉണ്ടായതായാണ് വിവരം.
ട്രംപ് സുരക്ഷിതനാണ് എന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു. പ്രതിയെന്ന് കരുതുന്ന ആള്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതായാണ് പുറത്തു വരുന്ന വിവരം. പെൻസില്‍വാനിയയിലെ ബോള്‍ഡറില്‍ നടന്ന ഒരു റാലിയില്‍ വധശ്രമം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ട്രംപ് ഇൻ്റർനാഷണല്‍ ഗോള്‍ഫ് ക്ലബ് വെസ്റ്റ് പാം ബീച്ചിന് പുറത്ത് സംഭവം നടന്നത്.
അതേ സമയം വെടി വെയ്പ്പ് ഡൊണാള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ടായിരുന്നോ എന്ന് വ്യക്തമല്ല. ട്രംപിൻ്റെ ഗോള്‍ഫ് കോഴ്‌സിന് സമീപത്താണോ അതോ ഗ്രൗണ്ടില്‍ വെച്ചാണോ വെടിയുതിർത്തതെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസുമായി ചേർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെത്തുടർന്ന് പേര് വെളിപ്പെടുത്താതെ സംസാരിച്ച ഒരു ഉദ്യോഗസ്ഥർ ഇപ്പോഴും വെടിയുതിർത്ത സ്ഥലം കൃത്യമായി നിർണ്ണയിക്കുകയാണെന്ന് സൂചിപ്പിച്ചു.
ജൂലൈയില്‍ നടന്ന വധ ശ്രമത്തിന് ശേഷം ട്രംപിൻ്റെ സുരക്ഷ ഗണ്യമായി വർധിപ്പിച്ചിരുന്നു. ഔട്ട്ഡോർ റാലികളില്‍, അദ്ദേഹം ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നില്‍ നിന്ന് ആണ് സംസാരിക്കുന്നത്. ലാസ് വെഗാസിലെ റാലിയും യൂട്ടയിലെ ധനസമാഹരണവും ഉള്‍പ്പെടെ വെസ്റ്റ് കോസ്റ്റിലെ പരിപാടികള്‍ക്ക് ശേഷം ട്രംപ് ഈ വാരാന്ത്യത്തില്‍ ഫ്ലോറിഡയിലേക്ക് മടങ്ങി