തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കാലിക്കറ്റ് സർവകലാശാല വിസിയുടേത് ആണ് നടപടി.
വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതുവരെ പഠിപ്പുമുടക്കിക്കൊണ്ടുള്ള സമരം തുടരുമെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. IDL ന്യൂസ് ആണ് ഈ വാർത്തപുറത്തുകൊണ്ടുവന്നത്.














































































