ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷൻ ലീഗിലേക്കാണ് താരം കൂടുമാറുന്നത്. ഇതോടെ ജിങ്കാൻ ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷൻ ക്ലബുമായി കരാർ ഒപ്പുവയ്ക്കുന്ന ആദ്യ ഇന്ത്യൻതാരമായി.
എച്ച്എൻകെ സിബെനിക് എന്ന ക്ലബുമായാണ് എടികെ മോഹൻബഗാൻ താരമായ 28 വയസുകാരൻ കരാർ ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ ക്രൊയേഷ്യയിലുള്ള ജിങ്കാൻ ഈ ആഴ്ച തന്നെ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും. 1932 ൽ സ്ഥാപിതമായ ക്ലബ് കഴിഞ്ഞ സീസണിൽ പുതിയ ഉടമകളുടെ കീഴിൽ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയിരുന്നു. ആറാം സ്ഥാനത്താണ് ക്ലബ് ഫിനീഷ് ചെയ്തത്