സംസ്ഥാനത്ത് വേനൽമഴ രണ്ട് ദിവസം കൂടി തുടരും. എറണാകുളം, കോട്ടയം,തൃശൂർ,പാലക്കാട് തുടങ്ങി 9 ജില്ലകളിൽ പലഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചതായി റിപ്പോർട്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ പലയിടങ്ങളിലും കാറ്റ് വീശിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയിൽ നേരിയ കുറവുണ്ട്.വിവിധ ജില്ലകളിൽ 35 നും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് പകൽ താപനില.
