തൃശൂര്‍ : ചിയ്യാരത്ത് 22 വയസുള്ള യുവതിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് കൊന്നു. പ്രണയം നിരസിച്ചതിനാണ് യുവതിയെ തികൊളുത്തി കൊന്നതെന്ന് പറയുന്നു. ചിയാരം സ്വദേശി നീതുവാണ് മരിച്ചത്. ബി.ടെക് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നീതു.