തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വച്ചതിനു പിന്നാലെയായിരുന്നു സംസ്കാരം.
പ്രിയ ചിത്രകാരന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് അക്കാദമിയിലും വീട്ടിലും എത്തിച്ചേര്‍ന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.21 നാണ് മിംസ് ആശുപത്രിയില്‍ വച്ചു ആര്‍ട്ടിസ്റ്റ് നമ്ബൂതിരി മരിച്ചത്. 97 വയസ്സായിരുന്നു. അസുഖങ്ങളെത്തുടര്‍ന്നു കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.