ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ന് ഉച്ചക്ക് 1.30ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആണ് മത്സരം. കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഇന്ത്യൻ ടീമിൽ ഇല്ല. പരുക്കിനെ തുടർന്ന് ശ്രേയസ് അയ്യർ പുറത്തായപ്പോൾ, വ്യക്തിപരമായ കാരണങ്ങളാലാണ് രാഹുൽ വിട്ടുനിൽക്കുന്നത്. രാഹുൽ കളിക്കാത്തതിനാൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായി കളിക്കും. സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പറായി കെഎസ് ഭരത് ടീമിലുണ്ട്. ശ്രേയസ് അയ്യരിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവിന് പരമ്പരയിലുടനീളം അവസരം ലഭിക്കുകയും ചെയ്യും. ശ്രേയസിനു പകരം രജത് പാടിദാർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.















































































