ആം ആദ്മി പാർട്ടി സംസ്ഥാന ഘടകം പൂർണമായി പിരിച്ചുവിട്ടു. പുതിയ കമ്മിറ്റിയെ ഉടൻ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാർട്ടിയുടെ കേരളത്തിലെ മുഴുവൻ സംഘടനാ സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു. ജനുവരി 10ന് ചേർന്ന നേതൃയോഗത്തിൽ കേരളത്തിൽ അടക്കം പാർട്ടി ഘടകങ്ങളെ ശക്തിപ്പെടുത്താൻ തീരുമാനം എടുത്തിരുന്നെന്നും ഇതിൻറെ ഭാഗമായാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതെന്നും എഎപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
