ശ്രദ്ധേയമായനിരവധി ഭക്തിഗാനങ്ങൾ രചിച്ച കവിയും ഗാന രചയിതാവുമായ സതീശൻ വഞ്ചിയൂർ അവനവഞ്ചേരി ടോൾമുക്ക്, സരോദിൽ നിര്യാതനായി.73വയസ്സായിരുന്നു. ഋതുവിലാപം, സതീശൻ വഞ്ചിയൂരിന്റെ കവിതകൾ എന്നിവയാണ് പ്രധാന കവിത സമാഹാരങ്ങൾ. കൊടിമൂട്ടിൽ,തൊഴുവൻകോട് , പണിമൂല,ശാർക്കര ക്ഷേത്രങ്ങൾക്കു വേണ്ടി രചിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി.ആറ്റിങ്ങൽ രാഗമാലിക തീയറ്റേഴ്സിനു വേണ്ടി " ഗർത്തം ''നാടകത്തിന്റെ രചനയും സംവിധാനവും നിർച്ചഹിച്ചിട്ടുണ്ട്. രാഷ്ട്രശില്പിമാസിക പ്രസിദ്ധീകരിച്ചു. പരസ്യ,ഡബിംഗ് രംഗത്ത് നീണ്ട കാലം പ്രവർത്തിച്ചിരുന്നു.ഭക്തിഗാനങ്ങൾ എഴുതി സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരുന്ന സോപാനം ഭക്തിസംഗീതികയുടെ സംഘാടകനായിരുന്നു.കെ.എസ്.വൈ.എഫിന്റെ ആദ്യ വഞ്ചിയൂർ മേഖല പ്രസിഡന്റായിരുന്നു.ഭാര്യ പരേതയായ പ്രസന്ന. മക്കൾ: മാനസ്, മൃണാൾ, ഇംറോസ്.സഞ്ചയനം 20ന് രാവിലെ 8.30ന്.