കേരളക്കരയാകെ ഏറ്റെടുത്ത ലജ്ജാവതിക്ക് ശേഷം പുതിയൊരു ഹിറ്റുമായി ട്രെൻഡിങ് കോമ്പോ ജയരാജും ജാസി ഗിഫ്റ്റും ഒന്നിച്ചെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ "ശാന്തമീരാത്രി" യിലൂടെയാണ് 20 വർഷങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്നത്. മലയാളികളുടെ സംഗീതാനുഭവത്തിലേക്ക് വേറിട്ട ഒരു കടന്ന് വരവായിരുന്നു ലജ്ജാവതിയുടേത്. പതിയെ പാട്ടിനെയും പാട്ടുകാരനെയും ജനങ്ങൾ നെഞ്ചിലേറ്റി. എങ്ങും ലജ്ജാവതി തരംഗം സൃഷ്ടിച്ചു. അതിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ശാന്തമീരാത്രിയെ നോക്കികാണുന്നത്.
യുവത്വത്തെ പ്രതികരിക്കാൻ പോന്നവരാക്കിയ ഫോർ ദി പീപ്പിളിന് ശേഷം, ശാന്തമീ രാത്രിയിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് വേറിട്ടൊരു പ്രണയാനുഭൂതിയാണ് ചിത്രം നൽകുന്നത്. പുതിയ കാലത്തിന്റെ പ്രണയവും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും തമ്മിൽ കൂടി ചേരുകയാണ് ഇവിടെ. ലണ്ടൻ ബ്രിഡ്ജും മൂന്നാറിലെ തൂക്ക് പാലവും ഒന്നുചേരുമ്പോൾ രണ്ട് പ്രണയാനുഭവങ്ങൾ പ്രേക്ഷകനിലേക്ക് എത്തുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് ശാന്തമീരാത്രി. ഏറ്റവും പുതിയ പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്കും പഴയ മെലഡികളെ സ്നേഹിക്കുന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
കെ.ആർ.ഗോകുൽ എസ്തർ അനിൽ, സിദ്ധാർഥ് ഭരതൻ, കൈലാഷ്, മാലാ പാർവതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കൂടാതെ ടിനി ടോം,
ശശികുമാർ, ചിലമ്പൻ, ജീൻ പോൾ ലാൽ,
പ്രമോദ് വെളിയനാട്, നസീർ സക്രാന്തി, വിനോദ് കുരിയന്നൂർ, സജി പി, സബിത ജയരാജ്, ഷിബു നായർ, സാബു ഭഗവതി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഇവർക്ക് പുറമെ പുത്തൻ താരോദയങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. അർജുൻ രവീന്ദ്രൻ,അർജിത് കെയാൻ, നേഹ റിയാസ്, രാധ തിരുനാവായ, ടിതിൻ ചാർളി, ഗവിൻ, റോണ റോൾഡ്, മിനി സുരേഷ്, അനിൽ കൊരട്ടി തുടങ്ങി നിരവധി പുതുമുഖങ്ങളും ശാന്തമീ രാത്രിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ന്യൂ ജനറേഷൻ സിനിമയുടെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജയരാജ്, റോൾഡ് തോമസ്, ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, സുരേഷ് ഐപ്പ്, ജോർജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവരാണ് നിർമ്മാതാക്കൾ. കൈതപ്രം, റഫീഖ് അഹമ്മദ്, ജോയ് തമ്മനം എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ്. ഛായഗ്രഹണം നവീൻ ജോസഫ് സെബാസ്റ്റ്യൻ &വിഘ്‌നേഷ് വ്യാസ് (UK). എഡിറ്റർ സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കാരുൺ, പ്രൊഡക്ഷൻ കൺട്രോളർ സജി കോട്ടയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ, വിഷ്ണു & രാഹുൽജിത്, അസോസിയേറ്റ് ഡയറക്ടർ സജിത്ത് ബാലകൃഷ്ണൻ & ലെസ്ലി സഹജം അഗസ്റ്റിൻ, ഓഡിയോഗ്രാഫി വിനോദ് പി ശിവരാമൻ, വസ്ത്രലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് രതീഷ് അമ്പാടി, സ്റ്റിൽസ്
സമ്പത്ത് നാരായണൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്, ഓൺലൈൻ പ്രൊമോഷൻസ് & ഡിസൈൻസ് യെല്ലോടൂത്ത്സ്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.