മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ പക്ഷത്തിന് തിരിച്ചടിയായി. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നമായ 'അമ്പും വില്ലും' ഷിന്‍ഡെ വിഭാഗത്തിന് ഉപയോഗിക്കാം.ചിഹ്നത്തിലും പേരിലും ഇരുപക്ഷവും അവകാശ വാദം ഉന്നയിച്ചിരുന്നു. ഷിന്‍ഡെ പക്ഷം സ്വമേധയാ പാര്‍ട്ടി വിട്ടതാണെന്നും പാര്‍ട്ടി ചിഹ്നത്തില്‍ അവര്‍ക്ക് അവകാശമില്ലെന്നും ഉദ്ദവ് പക്ഷവും വാദിച്ചിരുന്നു.

ഇരുവിഭാഗവും അവകാശ
വാദം ഉന്നയിച്ചതിനെ തുടര്‍ന്ന് പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍
മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന്
വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന്
അനുവദിക്കുകയായിരുന്നു.അതേസമയം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേനയ്ക്ക്
ഇടക്കാല പാര്‍ട്ടി പേരായ ശിവസേന ഉദ്ദവ് ബാലാസാഹബ് താക്കറെ എന്ന പേരില്‍
മത്സരിക്കാം. 'തീപ്പന്തം' ആണ്
അനുവദിക്കപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പ് ചിഹ്നം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ഏക്‌നാഥ്
ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപിയുടെ സഹായത്തോടെ മുഖ്യമന്ത്രിയാകുന്നത്.