തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. എന്തുകൊണ്ടാണ് അഴിമതി ആരോപണ ത്തില്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിക്കാത്തത്?. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപി ക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറുകമോ യെന്നും സുരേന്ദ്രന് ചോദിച്ചു.
മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും എതിരായ കേസുകളി ല്‍ ഒരന്വേഷണവും നടക്കുന്നില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലെ രണ്ടുദിവ്യന്‍മാരാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. അവരെ ല്ലാം നിയമത്തിന് അതീ തമായിട്ടുള്ളവരാണ്. മുഖ്യമന്ത്രിക്കെതിരെ മാസപ്പടി ആരോപണം ഉയര്‍ത്തിയത് സ്വപ്ന സുരേഷ് അല്ല. വ്യക്തമായ തെളിവുക ളോടെ ആദാനയികുതി വകുപ്പും സിഎംആര് എല്‍ കമ്പനിയുമാണ്.
കൊടുത്തത് വ്യവസാ യത്തിന് തടസമാകുന്ന തിനാലാണെന്നും അവര്‍ പറഞ്ഞു. എന്നിട്ടും ഒരു ഏജന്‍സി യും അന്വേഷിക്കുന്നി ല്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
ഈ ആരോപണത്തില്‍ അന്വേഷണം ആവശ്യ പ്പെട്ട് ബിജെപി കേന്ദ്രഏജന്‍സിയെ സമീപിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അന്വേഷണം ആവശ്യ പ്പെട്ട് കേന്ദ്ര ഏജന്‍സി അന്വേഷണം വിഡി സതീശന് ആവശ്യ പ്പെടുമോ?. തലപോയാലും സതീശന് കത്തയക്കി ല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും ഒത്താശ നില്ക്കുന്ന വീഡി സതീശന് തട്ടിപ്പ് പ്രതിപക്ഷ നേതാവാ ണെന്നും സുരേന്ദ്രന് പറഞ്ഞു.
തന്റെ പേരില്‍ എടുത്ത കേസില്‍ പതിനാല് തവണയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തന്റെ ശബദ് പരിശോധന വരെ നടത്തി. കേരള ത്തില്‍ മറ്റൊരു രാഷ്ട്രീ യനേതാവിനെയും ഇങ്ങനെ ചെയ്തിട്ടില്ല. തനിക്കെതിരെ 346 കേസാണ് എടുത്തത്. ഏതെങ്കിലും ഒരുകേസി ല്‍ ഒരു തവണയെങ്കി ലും പൊലീസ് സതീശ നെ വിളിച്ചുവരുത്തി യോ?.
ലൈഫ് മിഷന് തട്ടിപ്പ് പിണറായി നടത്തിയ പ്പോലെ തന്നെ വിദേശത്ത് പോയി ചാരിറ്റി എന്നപേരില്‍ പുനര്‍ജനി തട്ടിപ്പ് നടത്തിയ ആളാണ് സതീശന്. എന്നിട്ട് പൊലീസ് എന്തെങ്കിലും അന്വേഷണം നടത്തിയോ? സതീശനാ ണ് പിണറായിയുടെ എല്ലാ ആനൂകുല്യവും ലഭിച്ചിട്ടുള്ളത്. പിണറായി വിജയന് പറയുന്നതിന് അപ്പുറം നീങ്ങാനുള്ള ധൈര്യം സതീശന് ഇല്ല. ഇരിയെടാ എന്ന് പറഞ്ഞാല്‍ അപ്പം ഇരിക്കും. നില്‍ക്കണമെന്ന് പറഞ്ഞാല്‍ അപ്പം നില്ക്കും. പിണറായി വിജയന് മന്ത്രിസഭാ അംഗങ്ങളിലുളളതിനേക്കാള്‍ വിശ്വാസം സതീശനിലാണെന്നും സുരേന്ദ്രന് പറഞ്ഞു.