കോട്ടയം: ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്. ഏപ്രിൽ 21 നു രാവിലെ 11.30 നായിരുന്നുഅപകടം. കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീകത്തിക്കുകയായിരുന്നു ജോമോൾ. ഇതിനിടെ ജോമോളുടെ വസ്ത്രത്തിലേയ്ക്കു തീപടരുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ ജോമോളെ കോട്ടയം മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഇന്നലെ മരണംസംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഏപ്രിൽ 24 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പങ്ങടതിരുഹൃദയ ദേവാലയത്തിൽ. ളാക്കാട്ടൂർ പ്ലാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ്ജോമോൾ. മകൾ: ഇവാനിയ (ഒന്നര).












































































