കോട്ടയം ജില്ലാ കലക്ടറായി വി.വിഘ്നേശ്വരിയെ നിയമിച്ചു. നിലവിലെ കലക്ടർ ഡോ.ജയശ്രീ സർവീസിൽ നിന്നു
വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
മധുര സ്വദേശിനിയായ വിഘ്നേശ്വരി 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
കോഴിക്കോട് സബ് കലക്ടർ, കോളജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, മാനേജിങ് ഡയറക്ടർ കെടിഡിസി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
നിലവിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കും തമിഴ്നാട് സ്വദേശിയാണ്.












































































