മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.
0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഇയാൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്നാണ് ജയരാജ് പൊലീസിനോട് പറഞ്ഞത്.
വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു.
ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.