ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്. പതിനായിരക്കണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എരുമേലിയിൽ എത്തും. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾക്ക് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ 200 പേരടങ്ങുന്ന അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളലും, ഉച്ചയ്ക്കുശേഷം 250 പേരടങ്ങുന്ന ആലങ്ങാട്ട് സംഘത്തിൻ്റെ പേട്ട തുള്ളലും നടക്കും. അമ്പലപ്പുഴ സംഘത്തിന് കൃഷ്ണപ്പരുന്തിൻ്റെ സാന്നിധ്യവും, ആലങ്ങാട് സംഘത്തിന് വെള്ളിനക്ഷത്രവും പേട്ടതുള്ളലിന് അനുമതിയായി ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം.
