ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ടാറിംഗ് വൈകുന്നേരം 4 മണിയോടെ പൂർത്തികരിച്ചാണ് ഗതാഗതത്തിനായി തുറന്ന് നൽകിയത്.
ആധുനീക നിലവാരത്തിൽ ടാറിംങ് നടത്തുന്നതിൻ്റെ ഭാഗമായി ബി.എം ആൻ്റ് ബി.സി നിലവാരത്തിലാണ് മേൽപ്പാലത്തിൻ്റെ 500 മീറ്ററോളം റോഡ് നവീകരിച്ചത്.വരും ദിവസങ്ങളിൽ ദിവാൻ കവല മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള ഭാഗവും ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിൽ നടത്തും. ബജറ്റ് ഫണ്ട് ഉപയോഗിച്ച് മണിപ്പുഴ മുതൽ പുന്നക്കൽ ചുങ്കം വരെയുള്ള റോഡ് പരമാവധി വീതിയിൽ 5 മാസം കൊണ്ട് നവീകരിക്കുമെന്നും കരാറുകാർ അറിയിച്ചു.













































































