കുമരകം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 26 കയാക്കുകളാണ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത് 'ഇവ മണിക്കൂർ നിരക്കിൽ സഞ്ചാരികൾക്ക് ഉപയോഗിക്കാം. ഒരാൾ തുഴയുന്ന കയാക്കുകൾക്ക് 400 രൂപയും രണ്ടു പേർക്ക് തുഴയാവുന്ന കയാക്കിന് 500 രൂപയുമാണ് ഒരു മണിക്കൂറിന് ഈടാക്കുന്നത്.കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാഴിക്കാടൻ എം പി, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി കെ ജോഷി, പഞ്ചായത്ത് അംഗങ്ങളായ ആർഷ ബൈജു, വി സി അഭിലാഷ്, ശ്രീനാരായണ ജയന്തി ബോട്ട് റെയ്സ് ക്ലബ് പ്രസിഡൻ്റ് വി എസ് സുഗേഷ്, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് അസ്വ വി പി അശോകൻ, ആറ്റമംഗലം പള്ളി വികാരി റവ.ഫാദർ അജീഷ് ജെ പുന്നൻ, ക്ലബ് ജനറൽ സെക്രട്ടറി പി എസ് രഘു, ഡി ടി പി സി സെക്രട്ടറി ഡോ.ബിന്ദു നായർ തുടങ്ങിയവർ സംസാരിച്ചു.