കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ഒരു ദിവസം നേരത്തേയാക്കി. ഏപ്രില്‍ 25 ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതാണ് ഈ മാസം 24ലേക്ക് മാറ്റിയത്.
കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ മാറ്റം വരുത്തിയതാണ് കേരള സന്ദർശന സമയത്തിലും മാറ്റമുണ്ടായത്.
കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി മോദിക്കൊപ്പം, കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി വേദി പങ്കിടുമെന്നതും ശ്രദ്ധേയമാണ്.